ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണം: മൂവാറ്റുപുഴ അസംബ്ലി മണ്ഡലത്തില്‍ കലാജാഥ ആരംഭിച്ചു

മൂവാറ്റുപുഴ: ഇടുക്കി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ അസംബ്ലി മണ്ഡലത്തില്‍ കലാജാഥ ആരംഭിച്ചു. തെരുവ് നാടകം, സംഗീത ശില്‍പം, നാടന്‍ പാട്ടുകള്‍, വാദ്യമേളങ്ങള്‍ തുടങ്ങിയവ കലാ ജാഥയിലുണ്ട്. രാജ്യത്തിന്റെ ആനുകാലിക രാഷ്ട്രീയ സംഭവങ്ങളെ ഉള്‍പ്പെടുത്തിയുള്ള തെരുവ് നാടകത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ജന വിരുദ്ധ നയങ്ങളെ തുറന്ന് കാട്ടുന്നു. ഇന്ത്യയെ മത രാഷ്ട്രമാക്കാനുള്ള നീക്കത്തേയും ഏകാധിപത്യ ഭരണത്തിനെതിരായ പ്രതിഷേധത്തിന്റെ ആവശ്യവും ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടതിന്റെ പ്രാധാന്യവുമാണ് നാടകത്തിലുള്ളത്.സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ബാബുപ്പോള്‍ ഉദ്ഘാടനം ചെയ്തു. എല്‍ഡിഎഫ് നേതാക്കളായ എല്‍ദോ എബ്രഹാം, ഷാജി മുഹമ്മദ്, കെ.പി രാമചന്ദ്രന്‍, കെ.എന്‍ ജയപ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു. പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ മേഖല കമ്മിറ്റിയാണ് ജാഥ അവതരിപ്പിയ്ക്കുന്നത്. കുമാര്‍ കെ മുടവൂര്‍ ആണ് കലാജാഥ കോ-ഓര്‍ഡിനേറ്റര്‍. അലിക്കുഞ്ഞ് ലബ്ബ, ഉണ്ണി രണ്ടാര്‍, കെ കെ ചന്ദ്രന്‍, കെ ആര്‍ വിജയകുമാര്‍, എന്‍ കെ രാജന്‍, വി എം സന്തോഷ് കുമാര്‍, പി കെ ദിലീപ് കുമാര്‍, സി എന്‍ കുഞ്ഞുമോള്‍, രാജശ്രീ എസ് കുമാര്‍, അദ്വൈത ദിലീപ്, ലിറ്റി പൈലി എന്നിവരാണ് കലാജാഥാംഗങ്ങള്‍. മൂവാറ്റുപുഴ ടൗണ്‍ ഹാളില്‍ ചേര്‍ന്ന വനിത പാര്‍ലമെന്റിനോടനുബന്ധിച്ച് ജാഥാംഗങ്ങള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. കലാജാഥ വെള്ളിയാഴ്ച മണ്ഡലത്തില്‍ പര്യടനം തുടങ്ങും. രാവിലെ എട്ടിന് പാലക്കുഴ പഞ്ചായത്തിലെ ഉപ്പുകണ്ടം, ഒമ്പതിന് സെന്‍ട്രല്‍ പാലക്കുഴ, മൂന്നിന് ആരക്കുഴ പഞ്ചായത്തിലെ പണ്ടപ്പിള്ളി, നാലിന് മാളികപ്പീടിക, വൈകിട്ട് അഞ്ചിന് ആവോലിയില്‍ സമാപിയ്ക്കും.

 

Back to top button
error: Content is protected !!