ജോയ്‌സ് ജോര്‍ജ് ഏപ്രില്‍ മൂന്നിന് നാമനിര്‍ദേശ പത്രിക നല്‍കും

മൂവാറ്റുപുഴ: അഡ്വ. ജോയ്‌സ് ജോര്‍ജ് ഏപ്രില്‍ മൂന്നിന് നാമനിര്‍ദേശ പത്രിക നല്‍കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് അറിയിച്ചു. രാവിലെ 10ന് പാര്‍ട്ടിഓഫീസില്‍ നിന്ന് നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് പുറപ്പെടുമെന്നും വെള്ളാപ്പാറയിലെ കൊലുമ്പന്‍ സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് ശേഷം കലക്ടറേറ്റില്‍ പ്രധാനപ്പെട്ട നേതാക്കള്‍ക്കൊപ്പം നാമനിര്‍ദേശ പത്രിക നല്‍കുമെന്നും സി.വി വര്‍ഗീസ് പറഞ്ഞു. അഡ്വ. ജോയ്‌സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം മുഖ്യ മന്ത്രി പിണറായി വിജയന്‍ 3ന് കട്ടപ്പനയിലും, രാജാക്കാട്ടും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉപ്പുതറയിലും, തൊടുപുഴയിലും പ്രസംഗിക്കുമെന്നും സി.വി വര്‍ഗീസ് പറഞ്ഞു. എല്‍ഡിഎഫിന്റെ പ്രധാനപ്പെട്ട നേതാക്കളായ പി.സി ചാക്കോ, എം.എ ബേബി, തുടങ്ങി പ്രധാനപ്പെട്ട നേതാക്കളെല്ലാം എത്തും. ഇടുക്കി ലോക്‌സ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്‌സ് ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഏഴ് അസംബ്ലി മണ്ഡലങ്ങളിലും വലിയ ജനകീയ പങ്കാളിത്തത്തോടെ നടന്നു വരുന്നതായും സി.വിവര്‍ഗീസ് പറഞ്ഞു. ഇനിയുള്ള ദിവസങ്ങളില്‍ കോര്‍ണര്‍ യോഗങ്ങളും കുടുംബയോഗങ്ങളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. യുവാക്കളും വീട്ടമ്മമാരും വലിയ പിന്തുണയാണ് ജോയ്‌സ് ജോര്‍ജിന് നല്‍കുന്നത്. എംപി ഫണ്ട് പ്രയോജനകരമായ പദ്ധതികള്‍ക്ക്ചിലവഴിക്കാന്‍ ഡീന്‍കുര്യാക്കോസിനു കഴിഞ്ഞിട്ടില്ലെന്ന് സി.വി വര്‍ഗീസ് ആരോപിച്ചു.

 

Back to top button
error: Content is protected !!