തേനീച്ച ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്

മൂവാറ്റുപുഴ: തേനീച്ച ആക്രമണത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്ക്. പോത്താനിക്കാട് പഞ്ചായത്തിലെ വാക്കത്തിപ്പാറയിലാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചകളുടെ കുത്തേറ്റത്. ഇന്ന് രാവിലെ പത്തരയോടെ വാക്കത്തിപാറ സ്വദേശികളായ ലീല കുഞ്ഞ്, ഫിലോമിന ആന്റണി, വിജി സന്തോഷ്, സിന്ധു എല്‍ദോസ്, ലീല ജെയിംസ്, ചന്ദ്രിക പരമേശ്വരന്‍ എന്നിവര്‍ക്കാണ് തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തണ്ണീര്‍തടത്തിന് കുഴി എടുക്കുന്നതിനിടയില്‍ തേനീച്ചകള്‍ കൂട്ടമായെത്തി തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. തേനീച്ച ആക്രമണത്തെ തുടര്‍ന്ന് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ട തൊഴിലാളികള്‍ പ്രദേശവാസികളുടെ സഹായത്തോടെ പോത്താനിക്കാട് പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി. രക്തസമ്മര്‍ദ്ദത്തില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് പരിക്കേറ്റ ആറുപേരെയും വിദഗ്ദ ചികിത്സക്കായി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

 

Back to top button
error: Content is protected !!