കു​ടി​വെ​ള്ള ക്ഷാ​മം: തിരുമാറാടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ പ​രി​ശോ​ധ​ന ന​ട​ത്തി

തിരുമാറാടി : പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന്റെ പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ പഞ്ചായത്ത് അധികൃതരും ജല അതോറിറ്റി ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തി. കുടിവെള്ളക്ഷാമം സംബന്ധിച്ച് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി അദാലത്ത് നിര്‍ദേശ പ്രകാരമാണ് പരിശോധന നടന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായ കളപ്പാറ, ഈറ്റാപ്പിള്ളി, ചിറ്റേഴത്ത്ഭാഗം, കള്ളാട്ടുകുഴി, കൂരാപ്പിള്ളി ഏനാരാഭാഗം, തിരുമാറാടി നാലു സെന്റ് പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോള്‍ പ്രകാശ്, അംഗങ്ങളായ സാജു ജോണ്‍, സി.വി.ജോയി, കെ.കെ. രാജ്കുമാര്‍, ബീന ഏലിയാസ്, എം.സി.അജി, ആലിസ് ബിനു, എന്‍ജിനീയര്‍ എം.വി. ഔസേഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!