തേനെടുപ്പ് മഹോത്സവവും, കാര്‍ഷികവിളകളുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ ഉദ്ഘാടനവും നടത്തി

പോത്താനിക്കാട്: തേനെടുപ്പ് മഹോത്സവവും, കാര്‍ഷികവിളകളുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ ഉദ്ഘാടനവും നടത്തി. ഹണി ഗ്രാം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ഡയറക്ടര്‍ ജോമോന്‍ ബേസിലിന്റെ പുരയിടത്തില്‍ നടന്ന തേനെടുപ്പ് മഹോത്സവത്തിന്റെ ഉദ്ഘാടനം പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്ററ് ജോസ് വര്‍ഗ്ഗീസ് നിര്‍വഹിച്ചു. കൃഷിയിടത്തില്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ നേരിട്ട് കസ്റ്റമറിലേക്ക് എത്തിക്കുന്ന ബീഫാംടെക് എന്ന വെബ്സൈറ്റ് ആണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ഹണി ഗ്രാം ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഇ.എം ഷാജി അധ്യക്ഷത വഹിച്ചു. പോത്താനിക്കാട് കൃഷി ഓഫീസര്‍ സണ്ണി കെ.എസ് മുഖ്യ പ്രഭാഷണം നടത്തി. തേനെടുപ്പ് മഹോത്സവത്തിന്റ് ഭാഗമായി നവതേന്‍ കര്‍ഷകര്‍ക്കായി പരിശീലനവും സംഘടിപ്പിച്ചു.

 

 

Back to top button
error: Content is protected !!