ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് സമ്മേളനം നടന്നു

വാളകം: ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് സമ്മേളനം വാളകം മഹാത്മ അയ്യങ്കാളി നഗറില്‍ നടന്നു. അഡ്വ. ടി.ജി മോഹന്‍ദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി മൂവാറ്റുപുഴ താലൂക്ക് അധ്യക്ഷന്‍ ഡോ. എം.പി അപ്പു അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് വി.എസ് ബിജു മുഖ്യ പ്രഭാഷണം നടത്തി. വാളകം പഞ്ചായത്തില്‍ ശ്മശാനത്തിനായി മാറ്റിവെച്ചിരിക്കുന്ന സ്ഥലത്ത് പൊതുശ്മശാനം നിര്‍മിക്കണമെന്നാവശ്യപ്പെട്ട്് സ്വാഗത സംഘം അധ്യക്ഷനും കേരള ഗണക മഹാസഭ സംസ്ഥാന ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ആര്‍ രാജന്‍ പ്രമേയം അവതരിപ്പിച്ചു. എംജി യൂണിവേഴ്‌സിറ്റി ഉപകരണ സംഗീതത്തില്‍ (വയലിന്‍) എ ഗ്രേഡ് നേടിയ പാര്‍വതിയെ സമ്മേളനത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു. വാളകം പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ റെജി, സ്വാഗതസംഘം ജനറല്‍ കണ്‍വീനറും ഹിന്ദു ജില്ലാ സെക്രട്ടറിയുമായ ബിജീഷ് ശ്രീധര്‍, സംഘം കണ്‍വീനറും ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറിയുമായ ടി.കെ നന്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്രാഹ്‌മണ ക്ഷേമസഭ ജില്ലാ കമ്മിറ്റി അംഗം ശിവദാസന്‍ നമ്പൂതിരി, കെ.പി.എം.എസ് താലൂക്ക് യൂണിയന്‍ മെമ്പര്‍ പി.കെ മധു, അഖില കേരള വിശ്വകര്‍മ്മ മഹാസഭ സംസ്ഥാന കൗണ്‍സില്‍ അംഗം പി.സി അജയഘോഷ്, വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി താലൂക്ക് ജനറല്‍ സെക്രട്ടറി പി.കെ. സിനോജ്, ഹിന്ദു ഐക്യവേദി താലൂക്ക് രക്ഷാധികാരി വി ചന്ദ്രാചാര്യ, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സംഘചാലക് പ്രൊഫ. ഇ.വി നാരായണന്‍, ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷന്‍ പി.കെ ചന്ദ്രശേഖരന്‍, ജില്ലാ ട്രഷറര്‍ പി.എസ് വേണുഗോപാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി ആഭാ ബിജു, താലൂക്ക് ഉപാധ്യക്ഷന്‍ കെ ശശി, ഹിന്ദു ഐക്യവേദി വാളകം പഞ്ചായത്ത് പ്രസിഡന്റ് പി.കെ ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സമ്മേളനത്തോടനുബന്ധിച്ച് മേക്കടമ്പ് ആമ്പല്ലൂര്‍ മഹാദേവ ക്ഷേത്രത്തിനു മുന്നില്‍ നിന്നും സമ്മേളന നഗരിയിലേക്ക് പ്രകടനവും നടന്നു.

Back to top button
error: Content is protected !!