നാ​മ​ക്കു​ഴി പ​ള്ളിയിലെ മോ​ഷ​ണം: പ്ര​തി​യെ പി​ടി​കൂ​ടി

പിറവം: നാമക്കുഴി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. നിലമ്പൂര്‍ ചോക്കാട് കുന്നുമ്മേല്‍ പനിച്ചിപ്പാറ സുരേഷ് (62) ആണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പള്ളിയില്‍ മോഷണം നടന്നത്. പള്ളി മുറ്റത്തെ ഭണ്ഡാരം കുത്തിത്തുറന്നിരുന്നു. പള്ളിക്കുള്ളിലെ ഭണ്ഡാരവും, ഓഫീസ് മുറിയിലെ അലമാരകളും തുറന്ന് 38,000 രൂപ കവര്‍ച്ച ചെയ്തതായി കണക്കാക്കുന്നു. പ്രതിയെ പാലായില്‍ നിന്നാണ് പിറവം പോലീസ് പിടികൂടിയത്. വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷണം ഉള്‍പ്പെടെ 23 ഓളം കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: Content is protected !!