പുളിന്താനം പാടശേഖരത്തില്‍ മുണ്ടകന്‍ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി.

പോത്താനിക്കാട്: പോത്താനിക്കാട് കൃഷിഭവന്റെ നേതൃത്വത്തില്‍ പുളിന്താനം പാടശേഖരത്തില്‍ വിവിധ സംഘടനകള്‍ നടത്തിയിരുന്ന മുണ്ടകന്‍ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫിജിന അലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സാലി ഐപ്പ്, ആനീസ് ഫ്രാന്‍സിസ്, നിസാമോള്‍ ഇസ്മയില്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ സജി .കെ .വര്‍ഗീസ്, ജിനു മാത്യു, കൈരളി വായനശാല പ്രസിഡന്റ് പോള്‍.സി ജേക്കബ്, കൃഷി ഓഫിസര്‍ സണ്ണി കെ.എസ്, അനീഷ് മാത്യു, സുഹറ അലിയാര്‍, വര്‍ഗീസ് പി.വി തുടങ്ങിയവര്‍ പങ്കെടുത്തു. പാടശേഖരത്തിലെ ഇരുപതേക്കര്‍ സ്ഥലത്താണ് ഈ വര്‍ഷം കൃഷി ഇറക്കിയിരുന്നത്.

 

Back to top button
error: Content is protected !!