പായിപ്ര പഞ്ചായത്തില്‍ ഭരണ സ്തംഭനം: പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച് യുഡിഎഫ് അംഗങ്ങള്‍

പായിപ്ര: പഞ്ചായത്തില്‍ ഭരണ സ്തംഭനമാണെന്നാരോപിച്ച് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ചു. ഭിന്നശേഷി കുട്ടികള്‍ പഠിക്കുന്ന ബഡ്‌സ് സ്‌കൂളിന് കഴിഞ്ഞ മൂന്ന് മാസക്കാലമായി വാഹന വാടക നല്‍കുകയോ, മറ്റ് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുകയോ ചെയ്യാത്തതിലും, ഹരിത കര്‍മ്മസേനാ പ്രവര്‍ത്തനം നിലച്ചിട്ടും ഇടപെടാത്ത പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിലും പ്രതിഷേധിച്ചാണ് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റി ബഹിഷ്‌കരിച്ച് ഓഫീസിന് മുന്നില്‍ പ്രതിഷേധ യോഗം നടത്തിയത്. കഴിഞ്ഞ മൂന്ന് മാസക്കാലമായി പായിപ്ര പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ എല്‍ഡിഎഫ് പിന്തുണയുളള പ്രസിഡന്റ് പി.എം അസീസ് ഇടപെടുന്നില്ലെന്നും, പദ്ധതി മാറ്റം വരുത്തേണ്ട സമയത്ത് ആവശ്യമായ നടപടി സ്വീകരിക്കാതെ പദ്ധതി താളം തെറ്റിക്കുകയാണെന്നും, ബഡ്‌സ് സ്‌കൂളില്‍ വാഹന വാടകയും ശമ്പളവും നല്‍കാതിരിക്കുകയും, ഹരിത കര്‍മ്മസേനാ പ്രവര്‍ത്തനം ഇനി നടത്തേണ്ട എന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതും, ഹരിത കര്‍മ്മസേനാ പ്രവര്‍ത്തകര്‍ ശേഖരിച്ച മാലിന്യങ്ങള്‍ പഞ്ചായത്തിന് സമീപം കൂട്ടിയിട്ടിരിക്കുന്നത് നീക്കം ചെയ്യാന്‍ നടപടിയെടുക്കാന്‍ സാധിക്കാത്തതും പ്രസിഡന്റിന്റെ പിടിപ്പ് കേടാണെന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു. പ്രതിഷേധ യോഗത്തില്‍ വി.ഇ നാസര്‍ അധ്യഷത വഹിച്ചു. എം.സി വിനയന്‍, ഷോബി അനില്‍,ഷാഫി മുതിരക്കാലായില്‍, വിജി പ്രഭാകരന്‍, എല്‍.ജി റോയി എന്നിവര്‍ പങ്കെടുത്തു

 

 

Back to top button
error: Content is protected !!