കെഎസ്ഇബി ജീവനക്കാരുടെ ക്രൂരത: കവുങ്ങുകളും, കുല വെട്ടാറായ വാഴകളും വെട്ടിനശിപ്പിച്ചതായി പരാതി

ഇലഞ്ഞി: കര്‍ഷകര്‍ക്ക് നേരേ കെഎസ്ഇബി ജീവനക്കാരുടെ ക്രൂരത. ഇലഞ്ഞി പെരുമ്പടവം ഭാഗത്ത് മരച്ചില്ല വെട്ടുന്നതിന്റെ പേരില്‍ ഏഴു വര്‍ഷം വരെ പ്രായമുള്ള കവുങ്ങുകളും, കുല വെട്ടാറായ വാഴകളും കെഎസ്ഇബി ജീവനക്കാര്‍ വെട്ടിനിരത്തിയതായി പരാതി. ഇതര സംസ്ഥാന തൊഴിലാളികളാണ് മരച്ചില്ല വെട്ടാന്‍ എത്തിയതെന്നും, അവര്‍ക്ക് അറിയില്ലായിരുന്നുവെന്നും കെഎസ്ഇബി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പരാതിക്കാര്‍ പറഞ്ഞു. എന്നാല്‍ ഇതില്‍ പലരും മദ്യലഹരിയിലായിരുന്നതായാണ് നാട്ടുകാരുടെ ആരോപണം. കൂടാതെ വാഹനം ഇടിച്ച് അപകട ഭീഷണിയില്‍ നില്‍ക്കുന്ന പോസ്റ്റ് മാറ്റാത്തതില്‍ പ്രതിഷേധവും ശക്തമാണ്. അതിക്രമത്തിനെതിരെ വൈദ്യുതി മന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

Back to top button
error: Content is protected !!