മാലിന്യ ഇടങ്ങള്‍ പൂങ്കാവനമാക്കി മാറ്റി; ഇലാഹിയ കോളേജിലെ എന്‍എസ്എസ് വോളന്റീര്‍മാര്‍

മാറാടി : മാറാടിയിലെ മാലിന്യ ഇടങ്ങളെല്ലാം ഇനി സ്‌നേഹാരാമമാകും. മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഇലാഹിയ എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകളും ശുചിത്വമിഷനും സംയുക്തമായൊരുക്കിയ സ്‌നേഹാരമം പദ്ധതിയുടെ ആദ്യഘട്ടം മാറാടിയില്‍ വിജയകരമായി പൂര്‍ത്തീകരിക്കപ്പെട്ടു. മാലിന്യമുക്തമാക്കപ്പെടുന്ന പ്രദേശം പൂന്തോട്ടമാക്കി മാറ്റുന്നതാണ് സ്നേഹാരാമം പദ്ധതി.
മാലിന്യം വലിച്ചെറിയുന്നതും സൃഷ്ടിക്കുന്നതുമെല്ലാം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.ആദ്യഘടമായി മൂവാറ്റുപുഴ എം.സി റോഡിന് സമീപമുള്ള ഉന്നക്കുപ്പ( മാറാടി)യില്‍ സ്‌നേഹാരാമം പദ്ധതിനടപ്പിലാക്കി. പച്ചത്തുരുത്ത്, ചുമര്‍ചിത്രം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, ബോട്ടില്‍ ആര്‍ട്ട് വിശ്രമ സംവിധാനം എന്നിങ്ങനെ വളണ്ടിയര്‍മാരുടെ സര്‍ഗാത്മകത വ്യക്തമാക്കുന്ന തരത്തിലാണ് പ്രദേശം സ്നേഹാരാമമായി മാറ്റിയെടുത്തിരിക്കുന്നത്.ഡിസംബര്‍ ഇരുപത്തിയെന്ന് മുതല്‍ ഇരുപത്തി ഏഴ് വരെ ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ച സപ്തദിന എന്‍.എസ്.എസ് ക്യാമ്പിന്റെ ഭഗമിയിട്ടാണ് സ്‌നേഹരാമം പദ്ധതി പ്രാവര്‍ത്തികമാക്കിയത്. മാലിന്യങ്ങള്‍ നീക്കം ചെയ്ത് പൂച്ചെടികളും കുറ്റിച്ചെടികളും നട്ടു വളര്‍ത്തി ശുചിത്വവും സൗന്ദര്യവും തീര്‍ക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇലഹിയ എഞ്ചിനീയറിംഗ് കോളേജ് എന്‍.എസ്. എസ് പ്രോഗ്രാം ഓഫീസര്‍ പ്രൊഫ. അരുണ്‍കുമാര്‍ എം നിര്‍വഹിച്ചു. പദ്ധതിയില്‍ നൂറോളം എന്‍.എസ്.എസ് വോളന്റീര്‍മാര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!