പായിപ്ര പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്ക് ഫര്‍ണീച്ചറുകളും പഠന സാമഗ്രികളും വിതരണം ചെയ്തു

മൂവാറ്റുപുഴ : പായിപ്ര പഞ്ചായത്തിലെ പ്രൈമറി വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍ക്ക് നല്‍കുന്ന ഫര്‍ണീച്ചറുകളുടെയും പഠന സാമഗ്രികളുടെയും വിതരണ ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഏഴര ലക്ഷം രൂപ ചെലവിലാണ് വിദ്യാലയങ്ങള്‍ക്ക് ഫര്‍ണിച്ചറുകള്‍ നല്‍കിയത്. പഞ്ചായത്തില്‍ നടപ്പിലാക്കി വരുന്ന ഉണര്‍വ്വ് സമഗ്ര വിദ്യാഭ്യാസ പദ്ധതിയിലൂടെ ഓരോ വിദ്യാലയവും മികവിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പദ്ധതികള്‍ക്ക് പഞ്ചായത്ത് ഫണ്ട് വകയിരുത്തിയിട്ടുള്ളത്. വാര്‍ഡ് മെമ്പര്‍ എല്‍ജി റോയി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എംസി വിനയന്‍ പദ്ധതി വിശദീകരണം നടത്തി. ഈ വര്‍ഷം എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ എഴുതുന്ന പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സാമഗ്രികളുടെ വിതരണോദ്ഘാടനം മൂവാറ്റുപുഴ ബിപിസി ആനി ജോര്‍ജ് നിര്‍വ്വഹിച്ചു. ഹെഡ് മാസ്റ്റര്‍മാരായ സലിം പി.എ, റഹീമബീവി വി.എ, ഐഷ എന്‍.എം, പ്രസന്നകുമാരി, സുബൈദ എം.എച്ച്, പി.ടി.എ പ്രസിഡന്റുമാരായ പ്രജീഷ് രാജ്, നസീമ സുനില്‍ പി.ടി.എ അംഗം ജോര്‍ജ് കെ.പി, അധ്യാപകരായ നൗഫല്‍ കെ.എം, ജിഷ കെ.എ, ബീന കെ മാത്യു, ഭാഗ്യലക്ഷ്മി ടി.എസ്, നിഷാമോള്‍ പി.വി, ബുഷറ കെ.എ എന്നിവര്‍ പ്രസംഗിച്ചു.