പായിപ്രയില്‍ പ്ലൈവുഡ് കമ്പനിയിലെ ജനറേറ്റിന് തീ പിടിച്ച് അപകടം

പായിപ്ര: പായിപ്രയില്‍ പ്ലൈവുഡ് കമ്പനിയിലെ ജനറേറ്റിന് തീ പിടിച്ച് അപകടം. പെരുമ്പാവൂര്‍ സ്വദേശി എബി മുതിരക്കാലയുടെ ഉടമസ്ഥതയില്‍ പായിപ്ര മെറ്റ്‌ക്കോണ്‍ കമ്പനിക്ക് സമീപമുള്ള െൈപ്രം വിനിയര്‍ പ്ലൈവുഡ് കമ്പനിയിലെ ജനറേറ്ററിനാണ് തീ പിടിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് 2ഓടെയാണ് അപകടമുണ്ടായത്്. മൂവാറ്റുപുഴ അഗ്നിരക്ഷാ സേനാ സംഘമെത്തിയാണ് തീ അണച്ചത്. അഗ്നി രക്ഷാ സേന അസ്സി. സ്റ്റേഷന്‍ ഓഫീസര്‍ ജിജിമോന്റെ നേതൃത്വത്തില്‍ യാകൂബ് പി.ബി, ബാബു കെ.സി, സ്ദ്ധീഖ് ഇസ്മായില്‍, ഇബ്രാഹിം, നിബിന്‍ബോസ്, മുകേഷ്. ഷമീര്‍ഖാന്‍, നിഷാദ് സി.എ. അനീഷ് കുമാര്‍, അനസ ്റെജി, ദിവാകരന്‍, ബേബി പി.സി എന്നിവരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളോ, നാശനഷ്ടമോ സംഭവിച്ചിട്ടില്ല.

 

Back to top button
error: Content is protected !!