ഫയര്‍ ആന്റ് റെസ്‌ക്യൂ സേനയുടെ അഗ്‌നിശമനസേന വാരാചരണം സമാപിച്ചു

കൂത്താട്ടുകുളം: ഫയര്‍ ആന്റ് റെസ്‌ക്യൂ സേനയുടെ അഗ്‌നിശമനസേന വാരാചരണം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച് ‘ആശുപത്രികളിലെ തീപിടുത്തം’ എന്ന വിഷയത്തില്‍ കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കൂത്താട്ടുകുളം സ്റ്റേഷന്‍ അസിസ്റ്റന്റ് ഓഫീസര്‍ ജെ. രാജേന്ദ്രന്‍ ക്ലാസ്സ് നയിച്ചു. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ. വിനോദ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ അപ്പൂ ജെ. കോട്ടയ്ക്കലിനെ മൊമെന്റോ നല്‍കി ആദരിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ സേന 14 മുതല്‍ 19 വരെ തുടര്‍ച്ചയായി നടത്തിയ രക്ഷാപ്രവര്‍ത്തന പ്രദര്‍ശനങ്ങളുടെ മികച്ച റിപ്പോര്‍ട്ടിംഗ് നടത്തിയതിനാണ് ആദരവ് നല്‍കിയത്. കൂത്താട്ടുകുളം പ്രസ് ക്ലബ്ബ് പ്രസിഡന്റ് എന്‍.സി. വിജയകുമാര്‍, അഡ്മിനിസ്‌ട്രേറ്റര്‍ സി. റോസ്മിന്‍ എസ്എബിഎസ്, വി.കെ.ജീവന്‍ കുമാര്‍, പിആര്‍ഒ ലാല്‍സണ്‍ ജെ. പുതുമനപ്പെട്ടി, ലിയാ ജോസ്, മാധ്യമപ്രവര്‍ത്തകരായ വില്‍സണ്‍ വേദാനിയില്‍, എം.എ.ഷാജി, എം.എം.ജോര്‍ജ്, മനു അടിമാലി എന്നിവര്‍ പ്രസംഗിച്ചു

 

Back to top button
error: Content is protected !!