കര്‍ഷക കോണ്‍ഗ്രസ് പിറവം നിയോജക മണ്ഡലം കമ്മിറ്റി: ട്രാക്ടര്‍ റാലിക്ക് ഇലഞ്ഞിയില്‍ സ്വീകരണം

ഇലഞ്ഞി: കര്‍ഷക കോണ്‍ഗ്രസ് പിറവം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ട്രാക്ടര്‍ റാലിക്ക് ഇലഞ്ഞിയില്‍ സ്വീകരണം നല്‍കി. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ജെ ജോസഫ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബിച്ചന്‍ മൂലയില്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജെ.മാത്യു മുഖ്യപ്രഭാഷണം നടത്തി. കര്‍ഷ കോണ്‍ഗ്രസ് ജില്ലാ ട്രഷറര്‍ ജോയ് പോള്‍, ബാബു ജോസഫ്, മാത്യു മുട്ടം, ചാക്കപ്പന്‍, ആന്റോ അഗസ്റ്റിന്‍, വര്‍ഗീസ് കരിപ്പാടം, വര്‍ഗീസ് കുറ്റിപ്പറിച്ചെല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!