തുടര്‍ച്ചയായി 27-ാം വര്‍ഷവും ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്‌കൂള്‍ ഫോര്‍ ദി ഡഫിന് നൂറ് മേനി വിജയം

മൂവാറ്റുപുഴ: തുടര്‍ച്ചയായി 27-ാം വര്‍ഷവും ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്‌കൂള്‍ ഫോര്‍ ദി ഡഫിന് നൂറ് മേനി വിജയം. സ്‌പെഷ്യല്‍ സ്‌കൂള്‍ വിഭാഗത്തിലായി നടന്ന എസ്എസ്എല്‍സി പരീക്ഷയിലാണ് മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ അസീസി സ്‌കൂള്‍ നൂറുമേനി വിജയം കൈവരിച്ചത്. ആകെ ആറ് വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ശാരീരിക വൈകല്യങ്ങളെ അതിജീവിച്ചാണ് വിദ്യാര്‍ത്ഥികള്‍ നൂറ് മേനി വിജയം നേടിയത്. എല്ലാ വിദ്യാര്‍ത്ഥികളെയും സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിപ്പിച്ച് അധ്യാപകരുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കിയാണ് നൂറ് മേനി വിജയം സമ്മാനിച്ചതെന്ന് ഹെഡ്മിസ്ട്രസ്സ് സി. ജീവ ഫ്രാന്‍സിസ് പറഞ്ഞു. കലാ-കായിക മേഖലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സ്‌കൂള്‍ 1998-മുതല്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിഭാഗത്തില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് 100-ശതമാനം വിജയം കൈവരിച്ച് വരികയാണന്നും സി. ജീവ ഫ്രാന്‍സിസ് പറഞ്ഞു.

 

Back to top button
error: Content is protected !!