ഇരട്ടകള്‍ക്ക് ഇരട്ടി മധുരമായി പ്ലസ് ടുവിന് ഫുള്‍ എ പ്ലസ്

മൂവാറ്റുപുഴ: ഇരട്ടകള്‍ക്ക് ഇരട്ടി മധുരമായി പ്ലസ് ടുവിന് ഫുള്‍ എ പ്ലസ്. മുളവൂര്‍ ചിറപ്പടി തടത്തില്‍ അനീഷ് കെ അന്ത്രുവിന്റെയും അന്‍സിയുടെയും ഇരട്ടകുട്ടികളായ നസ്‌റിന്‍, നൗറിന്‍ എന്നിവര്‍ക്കാണ് ഫുള്‍ എ പ്ലസ് ലഭിച്ചത്. പുതുപ്പാടി ഫാദര്‍ ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്നും നസ്‌റിന് സയന്‍സിലും, നൗറിന് കോമേഴ്‌സിലുമാണ് പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. ഇരുവരും ഒന്നാം ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസ്‌വരെ നാട്ടിലും സൗദിയിലുമുള്ള സ്‌കൂളിലും, 6 മുതല്‍ പുതുപ്പാടി ഫാദര്‍ ജോസഫ് മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് പഠിച്ചത്. നസ്‌റിന് പത്താം ക്ലാസില്‍ 9 എപ്ലസും ഒരുഎയുമാണ് ലഭിച്ചത്. നൗറിന് 7 എപ്ലസും മൂന്ന് എയുമാണ് ലഭിച്ചത്. എന്നാല്‍ പത്താം ക്ലാസില്‍ നഷ്ടമായ ഫുള്‍ എപ്ലസ് പ്ലസ്ടുവിലൂടെ തിരിച്ച് പിടിച്ച ആഹ്ലാദത്തിലാണ് ഇരുവരും. സഹോദരി ഫാത്തിമ നഹ്റിന്‍ ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്

 

Back to top button
error: Content is protected !!