ഡീന്‍ കുര്യാക്കോസിന്റെ ആരക്കുഴ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ഇടുക്കി ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ഡീന്‍ കുര്യാക്കോസിന്റെ ആരക്കുഴ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പോള്‍ ലൂയീസ് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ വി.ടി ബല്‍റാം മുഖ്യപ്രഭാഷണം നടത്തി. ഉമ്മന്‍ ചാണ്ടിയുടെ പുത്രി മരിയ ഉമ്മന്‍ മുഖ്യാതിഥിയായി. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ അഡ്വ. കെ.എം സലിം, കോണ്‍ഗ്രസ് മഞ്ഞള്ളൂര്‍ ബ്ലോക്ക് പ്രസിഡന്റ് സുഭാഷ് കടക്കോട, ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു, മഹിള കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി മേരി പീറ്റര്‍, മഞ്ഞളൂര്‍ ബ്ലോക്ക് പ്രസിഡന്റ് ആശാ ജിമ്മി, ഘടകകക്ഷി നേതാക്കന്മാരായ ബേബി കൊച്ചുപാലിയത്തില്‍, ബിനോയ് മാതേക്കല്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം നേതാവ് സമീര്‍ കോണിക്കല്‍, ആരക്കുഴ മണ്ഡലം പ്രസിഡന്റ് വിഷ്ണു ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!