മഹാരാഷ്ട്രയിൽ നിന്നെത്തി നൂറ് മേനി കൊയ്ത് ശിവരാജ്

കോലഞ്ചേരി: മഹാരാഷ്ട്രയിൽ നിന്നെത്തി കേരള സിലബസ്സിൽ നൂറ് മേനി കൊയ്ത് (മുഴുവൻ എ പ്ലസ്സ് )ശിവരാജ് പ്രദീപ് മോഹിതെ. വെണ്ണിക്കുളം സെൻ്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ശിവരാജ് എസ്എസ്എൽസി എഴുതിയത്. അഞ്ചാം ക്ലാസ് മുതൽ ഈ സ്കൂളിലാണ് ശിവരാജ് പഠനം നടത്തി വരുന്നത്.സ്കൂളിലെ മികച്ച സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റിൽ ഒരാളുമാണ് ശിവരാജെന്ന് ചാർജ്ജ് ഓഫീസറും മലയാളം അ്ധ്യാപകനുമായ ബിനു കുര്യാക്കോസ് അഭിപ്രായപ്പെട്ടു. പിതാവിനും മാതാവിനും സഹോദരിക്കുമൊപ്പം ശിവരാജ് തിരുവാങ്കുളത്താണ് താമസിക്കുന്നത്. 22 വർഷം മുൻപ് കേരളത്തിൽ എത്തിയ ശിവരാജിൻ്റെ പിതാവ് തൃപ്പൂണിത്തുറയിൽ ചെറിയ തുണിക്കട നടത്തുകയാണ്. അച്ഛൻ പ്രദീപ് മൊഹിതെ മഹാരാഷ്ട്ര സൊഹള്ളി സ്വദേശിയാണ്. അമ്മ അർച്ചന പ്രദീപ്.

Back to top button
error: Content is protected !!