കോലഞ്ചേരിയില്‍ റൂട്ട് മാര്‍ച്ച് നടത്തി സിആര്‍പിഎഫും, പോലീസും

കോലഞ്ചേരി: ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി സിആര്‍പിഎഫും, പോലീസും സംയുക്തമായി കോലഞ്ചേരിയില്‍ റൂട്ട് മാര്‍ച്ച് നടത്തി. ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ നടന്ന മാര്‍ച്ച് തോന്നയ്ക്കഭാത്ത് നിന്നും ആരംഭിച്ച് നഗരം ചുറ്റി ബ്ലോക്ക് ജംഗ്ഷന്‍ പരിസരത്ത് സമാപിച്ചു. നൂറോളം ഉദ്യോഗസ്ഥര്‍ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു. ഡിവൈഎസ്പി വി.എ.നിഷാദ് മോന്‍, സി.ആര്‍.പി.എഫ് സി – 97 ബറ്റാലിയന്‍ കമാണ്ടന്റ് ജാക്വിന്‍ സെനോ, പുത്തന്‍കുരിശ് ഇന്‍സ്‌പെക്ടര്‍ അബ്ബാസ് അലി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. റൂറല്‍ ജില്ലയിലെ അഞ്ച് സബ്ഡിവിഷനുകളിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാര്‍ച്ചുണ്ടാകും.

Back to top button
error: Content is protected !!