ചരമം

ഹൃദയാഘാതം മൂലം മരിച്ച പുല്ലുവഴി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു.

 

മൂവാറ്റുപുഴ:ഇന്നലെ ഹൃദയാഘാതം വന്ന് മരിച്ച പുല്ലുവഴി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു.
റിട്ട.കെഎസ്ആർടിസി ജീവനക്കാരനായ പുല്ലുവഴി പൊന്നയംമ്പിള്ളിൽ പി. കെ ബാലകൃഷ്ണൻ നായർ(80)-ണ് മരിച്ചത്. ശ്വാസതടസ്സം മൂലം ഇന്നലെ രാവിലെയാണ് ഇയാളെ കോലഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂതുടർന്ന് വൈകുന്നേരത്തോടെ മരിച്ചു.മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.ഹൃദയസംബദ്ധമായ അസുഖമുള്ളയാളായിരുന്നു ബാലകൃഷ്ണൻ .ഇതോടെ സംസ്ഥാനത്തു കോവിഡ് ബാധിച്ചു മരിച്ചവരുടെ എന്നാണ് 29 ആയി.എറണാകുളം ജില്ലയിലെ മൂന്നാമത്തെ കോവിഡ് മരണമാണ് ഇത് .എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സമ്പർക്ക പട്ടിക തയ്യാറാക്കിവരുന്നു.രോഗം സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ അടിയന്തര യോഗം ചേരുകയാണ്.

Back to top button
error: Content is protected !!
Close