ഇടുക്കിയിൽ കോൺഗ്രസ് നേതാവ് സിപിഐഎമ്മിലേക്ക്

തൊടുപുഴ: ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാവ് സിപിഐഎമ്മിലേക്ക്. മുന്‍ എംല്‍എ സുലൈമാന്‍ റാവുത്തര്‍ കോണ്‍ഗ്രസ് വിട്ടു. തെരെഞ്ഞെടുപ്പ് പ്രചാരണ സമിതിയംഗം ആയിരിന്നു. കെപിസിസി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയില്‍ അംഗമാണ്. കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ട്രഷറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊടുപുഴ ന്യൂമാന്‍ കോളേജില്‍ കെ.എസ്.യു നേതാവായിരിക്കെയാണ് റാവുത്തര്‍ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. വി.എം. വി.എം. സുധീരന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായിരിക്കെ സംസ്ഥാന ട്രഷറര്‍ ആയും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റായിരിക്കേ സംസ്ഥാന ജനറല്‍ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

 

Back to top button
error: Content is protected !!