കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനം നടന്നതായി പരാതി

കല്ലൂര്‍ക്കാട്: പഞ്ചായത്തില്‍ 100% കെട്ടിടനികുതി സമാഹരിച്ച അംഗങ്ങളെയും, ഉദ്യോഗസ്ഥരെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച അനുമോദനയോഗവും, മൊമന്റോ നല്‍കലും തെരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് യൂത്ത് ഫ്രണ്ട് (എം) മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് സിജോ കൊട്ടാരത്തില്‍. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുമ്പോള്‍ നേട്ടങ്ങള്‍ പരസ്യപ്പെടുത്തുന്നതിന്റെ ഭാഗമായി കെട്ടിട നികുതി കുടിശിഖ പിരിച്ചെടുത്ത പഞ്ചായത്ത് അംഗങ്ങളെയും, ഉദ്യോഗസ്ഥരെയും പഞ്ചായത്തില്‍ മൊമന്റോ നല്‍കി ആദരിച്ചത് മാതൃക പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് സിജോ കൊട്ടാരത്തില്‍ ആര്‍ഡിഒക്ക് പരാതി നല്‍കി നല്‍കിയിട്ടുണ്ട്. നിയോജകമണ്ഡലം സെക്രട്ടറി ഷാഹിന്‍ എന്‍. എച്ചും സിജോ കൊട്ടാരത്തിലിനൊപ്പമുണ്ടായിരുന്നു. യുഡിഫ് ഭരിക്കുന്ന കല്ലൂര്‍ക്കാട് പഞ്ചായത്തില്‍ യുഡിഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടക്കുന്നതിന് തൊട്ട് മുന്‍പ് നടത്തിയ രാഷ്ട്രിയ ലക്ഷ്യം വെച്ചുള്ള മാതൃക ചട്ട ലംഘനത്തിനെതിരെ യൂത്ത് ഫ്രണ്ട് (എം)നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിക്കുന്നതായും സിജോ പറഞ്ഞു.

 

Back to top button
error: Content is protected !!