മൂന്നൂറ് കിലോ തേങ്ങ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍

 

ആലുവ: ജീവനക്കാരനെ കബളിപ്പിച്ച് മൂന്നൂറ് കിലോ തേങ്ങ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. വടുതല സൗത്ത് ചിറ്റൂര്‍ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ ആറളം ചീരംവേലില്‍ സജേഷ് (35) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. ആലുവയിലെ മൊത്തവ്യാപാരസ്ഥാപനത്തില്‍ നിന്നും ഉടമസ്ഥന് പണം നല്‍കിയെന്ന് പറഞ്ഞ് ജീവനക്കാരനെ കബളിപ്പിച്ച് നാളികേരം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയി. പോലീസ് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തില്‍
ചേരാനല്ലൂരില്‍ നിന്നാണ് പിടികൂടിയത്. ഇയാള്‍ക്കെതിരെ സമാന സ്വഭാവമുള്ള മൂന്ന് കേസുകള്‍ നിലവിലുണ്ട്. എസ്.എച്ച് ഒ എല്‍.അനില്‍കുമാര്‍, എസ്.ഐ ഒ.വി.റെജി, എ.എസ്.ഐ പി.എ.ഇക്ബാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് അഷറഫ്, സി.പി.ഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Back to top button
error: Content is protected !!