കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ഷ​ക​രെ വ​ഞ്ചി​ച്ചു: റോ​ഷി അ​ഗ​സ്റ്റി​ൻ

പിറവം: പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരേയും സാധാരണക്കാരേയും വഞ്ചിച്ചെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം മണീടില്‍ നടത്തിയ റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു മേഖലയിലും കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാരിനായില്ല. സിഎഎ, ഉള്‍പ്പെടെ നടപ്പാക്കാന്‍ തീരുമാനിച്ച് ജനങ്ങളെ ഭീതിയിലാക്കാന്‍ മാത്രമേ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടുള്ളു. കര്‍ഷകര്‍ക്ക് കടാശ്വാസം നല്‍കുമെന്ന മോദിയുടെ വാഗ്ദാനം നടപ്പിലായില്ലെന്നും, കാര്‍ഷിക മേഖലക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറിച്ചതായും മന്ത്രി പറഞ്ഞു. കെ.ടി. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. പി.ബി. രതീഷ്, കെ.എന്‍. ഗോപി , ജിന്‍സണ്‍ വി. പോള്‍, ബിജു സൈമണ്‍, എ.ഡി. ഗോപി, സുരേഷ് ചന്തേലി, ബീന ബാബുരാജ്, ബിജു ഷാരോണ്‍, പി.വി. സ്‌കറിയ എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!