വിശ്വജ്യോതിയില്‍ ലോക പരിസ്ഥിതി ദിനാഘോഷം

വാഴക്കുളം: വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഇന്റര്‍ സ്‌കൂള്‍ -കോളേജ് പോസ്റ്റര്‍ ഡിസൈനിങ്ങ് മത്സരം സംഘടിപ്പിച്ചു. വിജയികളായ എല്‍ദോ പീറ്റര്‍ റെജി, പ്രവീന്‍ കുമാര്‍ എസ്, റോയാന്‍ പീറ്റര്‍ സജി, ജിയോ ഫ്രാന്‍സിസ് എന്നിവര്‍ക്ക് രാമമംഗലം കൃഷി ഭവന്‍ ക്രൃഷി ഓഫിസര്‍ അഞ്ജു പോള്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. അനുമോദന യോഗത്തില്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗം മേധാവി ഡോ. അഞ്ജു സൂസന്‍ ജോര്‍ജ്, പ്രിന്‍സിപ്പാള്‍ ഡോ. കെ. കെ രാജന്‍, മുഖ്യ അതിഥി അഞ്ജു പോള്‍, കോ-ഓര്‍ഡിനേറ്റര്‍ അസിസ്റ്റന്റ് പ്രൊഫ. ജിമി ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള പരിഹാരങ്ങള്‍ എന്ന വിഷയത്തില്‍ വിജയിച്ച മത്സരാര്‍ത്ഥികള്‍ രൂപകല്പന ചെയ്ത പോസ്റ്റര്‍ പ്രദര്‍ശനവും, മാലിന്യ സംസ്‌കരണം എന്ന വിഷയത്തില്‍ ഹ്രസ്വ വീഡിയോ അവതരണവും നടത്തി.

 

Back to top button
error: Content is protected !!