വ്യാപാര ദിനം ആഘോഷിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റ്‌

മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റന്റെ നേതൃത്വത്തില്‍ വ്യാപാര ദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡന്റ് പി.എ.കബീര്‍ പതാക ഉയര്‍ത്തി. ദിനാചരണത്തിന്റെ ഭാഗമായി പരിസര ശുചീകരണവും, വനിതാവിംഗ് പ്രസിഡന്റ് സുലേഖ അലിയാരും, സെക്രട്ടറി മിനി ജയനും, വനിതാ വിംഗ് പ്രവര്‍ത്തകരും ചേര്‍ന്ന മധുരപലഹാര വിതരണവും, യൂത്ത് വിംഗ് പ്രവര്‍ത്തകര്‍ പച്ചക്കറി വിത്ത് വിതരണവും നടത്തി. ട്രഷറര്‍ എം.എ.നാസര്‍, വൈസ് പ്രസിഡന്റ് കെ.ഇ.ഷാജി, പി.എം.നവാസ്, റ്റി. എന്‍.മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി രാജേഷ് കുമാര്‍, യൂത്ത് വിംഗ് പ്രസിഡന്റ് ഷാഫി മുതിരക്കാലായില്‍, ഷബാബ് വലിയപറമ്പില്‍, ഷിഹാബ്.പി.എ, അനസ് കൊച്ചുണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!