കടാതിയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം: മൂന്നുപേര്‍ക്ക് പരിക്ക്

മൂവാറ്റുപുഴ: കൊച്ചി ധനുഷ്‌കോടി ദേശീയ പാതയില്‍ കടാതി പള്ളിത്താഴത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. മൂവാറ്റുപുഴയില്‍ നിന്ന് പെട്രോള്‍ ഇറക്കി കോലഞ്ചേരി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ടാങ്കര്‍ലോറിയും കോലഞ്ചേരിയില്‍ നിന്ന് മൂവാറ്റുപുഴയിലേക്ക് വരുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് 3ഓടെ ഉണ്ടായ അപകടത്തില്‍ കാറിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.കാറിലുണ്ടായിരുന്ന മൂന്നു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രദേശവാസികള്‍ പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. മൂവാറ്റുപുഴ ഫയര്‍ഫോഴ്സ് എത്തിയാണ് റോഡിലെ ഓയിലും അപകടത്തില്‍ തകര്‍ന്ന കാറിന്റെ ഭാഗങ്ങളും റോഡില്‍ നിന്ന് നീക്കം ചെയ്തത്. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

 

Back to top button
error: Content is protected !!