ബസ് കണ്ടക്ടറായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

പോത്താനിക്കാട്: ബസ് കണ്ടക്ടറായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. പോത്താനിക്കാട് തൃക്കേപ്പടിയില്‍ കാഞ്ഞിരത്തിങ്കല്‍ ബേസില്‍ ബെന്നി (31) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.15ഓടെ വണ്ണപ്പുറത്ത് ബേസിലിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയില്‍ കുഴഞ്ഞ് വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍തന്നെ ബേസിലിനെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. സംസ്‌കാരം വ്യാഴാഴ്ച 10ന് പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ്.മേരീസ് പള്ളിയില്‍. പിതാവ്: ബെന്നി. സഹോദരങ്ങള്‍: ബെസ്സി,ബിബിന്‍.

Back to top button
error: Content is protected !!