മൂവാറ്റുപുഴയില്‍ ബില്‍ഡേഴ്സ് ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു

മൂവാറ്റുപുഴ: ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മൂവാറ്റുപുഴ സെന്ററിന്റെ നേത്യത്വത്തില്‍ ബില്‍ഡേഴ്സ് ദിനാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. പോക്സോ സ്പെഷ്യല്‍ കോടതി ജില്ലാ ജഡ്ജ് അനീഷ് കുമാര്‍ പി.വി ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ സെന്റര്‍ ചെയര്‍മാന്‍ പിലക്സി കെ വര്‍ഗീസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. വേസ്റ്റ് ടു വെല്‍ത്തെന്ന ആശയത്തിന്റെ ഭാഗമായി മാലിന്യ സംസ്‌കരണത്തിന്റെ പുതിയ പ്രോജക്ടിന് തുടക്കം കുറിച്ചു. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് മാലിന്യ സംസ്‌കരണ പ്രൊജക്റ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മൂവാറ്റുപുഴ സെന്ററലെ 13പുതിയ മെമ്പര്‍മാര്‍ക്ക് ചടങ്ങില്‍ സ്വീകരണവും നല്‍കി. ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ചെയര്‍മാന്‍ നജീബ് മണ്ണേല്‍, മുന്‍ സംസഥാന ചെയര്‍മാന് പോള്‍ ടി മാത്യു , രാജേഷ് മാത്യു മൂവാറ്റുപുഴ സെന്റര്‍ സെക്രട്ടറി എല്‍ദോ തോമസ് ,വൈസ് ചെയര്‍മാന്‍ ജോര്‍ഡി കെ എബ്രഹാം ,ജോസഫ് ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത്പ്രസംഗിച്ചു.

 

 

 

 

 

 

Back to top button
error: Content is protected !!