തീയിട്ട് നശിപ്പിച്ച പാലക്കുഴയിലെ ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് പുനര്‍ നിര്‍മ്മിച്ചു

മൂവാറ്റുപുഴ: സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ച പാലക്കുഴയിലെ ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് പുനര്‍ നിര്‍മ്മിച്ചു. അഗ്നിക്കിരയാക്കിയ എന്‍ഡിഎ ബൂത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പുനര്‍ നിര്‍മ്മിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. സംഗീതാ വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. അക്രമരാഷ്ട്രീയമല്ല സംശുക്തരാഷ്ട്രീയമാണ് ആവിശ്യമെന്നും ആരുടെയും വ്യമോഹങ്ങള്‍ വിലപ്പോകുകയില്ലെന്നും സ്ഥാനാര്‍ത്ഥി പറഞ്ഞു. പഞ്ചായത്ത് കമ്മറ്റി പാലക്കുഴ സെന്‍ട്രല്‍ കവിലയില്‍ നിര്‍മ്മിച്ച ബിജെപിയുടെ താല്‍ക്കാലിക തെരഞ്ഞെടുപ്പ് ഓഫീസ് ഞായറാഴ്ച പുലര്‍ച്ചെയാണ് സാമൂഹ്യവിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്. ശനിയാഴ്ച രാത്രിയിലും പ്രവര്‍ത്തകരെത്തി സജീവമായിരുന്ന ഓഫീസാണ് പുലര്‍ച്ചെ പ്രവര്‍ത്തകരെത്തിയപ്പോള്‍ പൂര്‍ണമായും തീയിട്ട് നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന പ്രവര്‍ത്തകര്‍ കൂത്താട്ടുകുളം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസും,ഡോഗ് സ്‌ക്വോഡും,ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പുത്തന്‍കുരിശ് ഡിവൈഎസ്പി വി.എ.നിഷാദ് മോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിവരുന്നത്. നേരത്തെ ബിജെപി-സിപിഎം സംഘര്‍ഷമുണ്ടായിട്ടുള്ള പ്രദേശമാണ് പാലക്കുഴ

 

Back to top button
error: Content is protected !!