ഭാരതീയ മസ്ദൂര്‍ സംഘം വാളകം വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

മൂവാറ്റുപുഴ: ഭാരതീയ മസ്ദൂര്‍ സംഘം മൂവാറ്റുപുഴ മേഖല കമ്മിറ്റി വാളകം വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. നിര്‍മ്മാണ തൊഴിലാളികളുടെ ക്ഷേമനിധി പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കവര്‍ന്നെടുക്കുന്ന സര്‍ക്കാരിന്റെ തൊഴിലാളി വഞ്ചന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയത്. ബിഎംഎസ് എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി എച്ച് വിനോദ് ധര്‍ണ്ണ സമരം ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള കേരള മുഖ്യമന്ത്രിക്കുള്ള നിവേദനം ബിഎംഎസ് മൂവാറ്റുപുഴ മേഖല പ്രസിഡന്റ് വാളകം വില്ലേജ് ഓഫീസര്‍ക്ക് നല്‍കി. മേഖല ട്രഷറര്‍ മനീഷ് കാരിമറ്റം യോഗത്തിന് അധ്യക്ഷതവഹിച്ചു. ബിഎംഎസ് മേഖല പ്രസിഡന്റ് അജീഷ് റാക്കാട് സമാപന പ്രഭാഷണം നടത്തി. മേഖല വൈസ് പ്രസിഡന്റ് വിമല്‍ കുമാര്‍, ബിഎംഎസ് വാളകം പഞ്ചായത്ത് പ്രസിഡന്റ് മനോജ്, മേഖല ജോയിന്റ് സെക്രട്ടറിമാരായ സിനി സാബു, പ്രജീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!