അംബേദ്കര്‍ ജയന്തി ആഘോഷിച്ച് ഭാരതീയ ദളിത് കോണ്‍ഗ്രസ് പുത്തന്‍കുരിശ് ബ്ലോക്ക് കമ്മിറ്റി

കോലഞ്ചേരി: ഭാരതീയ ദളിത് കോണ്‍ഗ്രസ് പുത്തന്‍കുരിശ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡോ. ബി.ആര്‍. അംബേദ്ക്കറുടെ ജന്മദിനം ആഘോഷിച്ചു. പുത്തന്‍കുരിശ് നഗരത്തിന് സമീപം പുഷ്പാര്‍ച്ചനയും യോഗവും നടത്തി. ജില്ലാ സെക്രട്ടറി എം.സി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വി.കെ. രാജു അധ്യക്ഷത വഹിച്ചു. മില്‍മ ബോര്‍ഡ് മെമ്പര്‍ സി.എന്‍. വത്സലന്‍ പിള്ള, കെ.കെ. കുമാരന്‍, പി.കെ. സുകുമാരന്‍, എം.ഒ. സുനില്‍കുമാര്‍, എം.കെ. പങ്കജാക്ഷന്‍, ഒ.ഡി. അയ്യപ്പന്‍കുട്ടി, എ .റ്റി. മണിക്കുട്ടന്‍, കെ.കെ. ശശി തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!