നേന്ത്രവാഴ കന്ന് വിതരണം ചെയ്തു
മാറാടി: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2023-24ന്റെ ഭാഗമായി ഗുണമേന്മയുള്ള നേന്ത്രവാഴ കന്നുകള്‍ കര്‍ഷകര്‍ക്ക് 100% സബ്സിഡിയില്‍ വിതരണം ചെയ്തു. വിതരണോത്ഘാനം പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ ജിജോ, വാര്‍ഡ് മെമ്പര്‍മാരായ ഷിജി ഷാമോന്, ജിബി മണ്ണത്തൂക്കാരന്‍, കൃഷി ഓഫീസര്‍ ഡിക്സണ്‍ ദേവസ്സി എന്നിവര്‍ പ്രസംഗിച്ചു.