ഓട്ടോറിക്ഷ മോഷണം: പേഴയ്ക്കാപ്പിളളി സ്വദേശി പോലീസ് പിടിയില്‍

 

മൂവാറ്റുപുഴ: അന്തര്‍ജില്ലാ വാഹന മോഷ്ടാവ് പോലീസ് പിടിയില്‍.പേഴയ്ക്കാപ്പിളളി സ്വദേശി ഷാജി (43) ആണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയാണ് പ്രതി മോഷ്ടിച്ചത്. ഫെബ്രുവരി 2നാണ് കേസിനാസ്പതമായ സംഭവം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്ന് പാലക്കാട് നിന്ന് മോഷ്ടിച്ച് കൊണ്ട്‌വന്ന വാഹനം പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ അപകടത്തില്‍പ്പെട്ടതായി പോലീസിന് വിവരം ലഭിക്കുകയും, സ്ഥലത്തെത്തി പരിശോധന നടത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. 2023ല്‍ ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ സമാനമായ കേസില്‍ ജയിലില്‍ കഴിഞ്ഞു വന്ന പ്രതി ഫെബ്രുവരി ഒന്നിന് ജയിലില്‍ നിന്നും ഇറങ്ങി അടുത്ത ദിവസം തന്നെ പാലക്കാട് വന്ന് ഓട്ടോറിക്ഷ മോഷ്ടിക്കുകയായിരുന്നു. ആര്‍ഭാട ജീവിതത്തിനായി പണം കണ്ടെത്തുന്നതിനാണ് പ്രതി മോഷണം നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് ഐപിഎസ്, എഎസ്പി അശ്വതി ജിജി എന്നിവരുടെ നിര്‍ദ്ദേശപ്രകാരം പാലക്കാട് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ വിനോദ് വലയാറ്റൂരിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ സുനില്‍.എം, ഷാജു ഒ.ജി, രാജേഷ് ആര്‍എസ്, എസ്‌സിപിഒമാരായ ഉമ്മര്‍ ഫാറൂഖ്, മണികണ്ഠദാസ്, രഘു ആര്‍, സിപിഒ ശരത്ത് ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

 

 

Back to top button
error: Content is protected !!