ആരക്കുഴ പഞ്ചായത്ത് സ്വാശ്രയ കാര്‍ഷിക വിപണന സമിതി: കാര്‍ഷികോത്പന്നങ്ങളുടെ മൂല്യ വര്‍ധിത നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കും

പണ്ടപ്പിള്ളി: ആരക്കുഴ പഞ്ചായത്ത് സ്വാശ്രയ കാര്‍ഷിക വിപണന സമിതിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷികോത്പന്നങ്ങളുടെ മൂല്യ വര്‍ധിത നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നു. പണ്ടപ്പിള്ളി കാര്‍ഷിക വിപണനകേന്ദ്രത്തില്‍ തിങ്കളാഴ്ച 10ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ആരക്കുഴ പഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി മാത്യു അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതിയധ്യക്ഷന്‍ ബെസ്റ്റിന്‍ ചേറ്റൂര്‍ ആദ്യ വില്‍പ്പന നിര്‍വഹിക്കും. എഡിഎ വി.പി സുധീശന്‍ പദ്ധതി വിശദീകരണം നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു തോട്ടുപുറം ആദ്യ വില്‍പ്പന സ്വീകരിക്കും. കൃഷി ഓഫീസര്‍ സി.ഡി സന്തോഷ്, പഞ്ചായത്തംഗങ്ങളായ ദീപ്തി സണ്ണി, ജിജു ഓണാട്ട്, സുനിത വിനോദ്, ഓമന മോഹനന്‍, സെലിന്‍ ചെറിയാന്‍, ഷീജ അജി, സാബു പൊതൂര്‍, ആല്‍ബി ആല്‍ബിന്‍, വിഷ്ണു ബാബു,സിബി കുര്യാക്കോ, ലസിത മോഹനന്‍, സെക്രട്ടറി എസ്.നവാസ്, കാര്‍ഷിക വിപണന സമിതി പ്രസിഡന്റ് ജോസ് പൗലോസ്, ട്രഷറര്‍ റോയി ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിക്കും.

 

Back to top button
error: Content is protected !!