അയല്‍പക്കംകോതമംഗലം

സുഹൃത്തിനെ കാണാന്‍ ആന്റണി എത്തി; സ്‌നേഹം പങ്കുവെച്ച് കുടുംബം

 

കവളങ്ങാട്: കോതമംഗലം മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആന്റണി ജോണ്‍ ഇന്ന് വാരപ്പെട്ടി പഞ്ചായത്ത് പിടവൂര്‍ കണിയാകുടിയില്‍ മുഹമ്മദ് മീരാക്കുട്ടിയുടെ വീട്ടിലെത്തി വോട്ടഭ്യര്‍ഥിച്ചപ്പോള്‍ ഏവരുടെയും കണ്ണുനിറഞ്ഞു. കഴിഞ്ഞ തവണ ആന്റണി ജോണ്‍ മത്സരിക്കുമ്പോള്‍ പ്രചാരണത്തിന് മുന്നിലുണ്ടായിരുന്ന മുഹമ്മദ് മീരാക്കുട്ടിക്ക് രോഗബാധയെ തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടിട്ട് എട്ട് മാസമേ ആയിരുന്നുള്ളു.
കിഡ്‌നിയും തകരാറിലായ മുഹമ്മദ് ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്. പഴയകാല ഓര്‍മകള്‍ പങ്കുവെച്ചും ഇത്തവണയും പൂര്‍ണ പിന്തുണയും മുഹമ്മദ് അറിയിച്ചു. തുടര്‍ന്ന് കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും മരം വീണ് വീട് തകര്‍ന്ന് പരിക്കേറ്റ പുന്നേക്കോട്ടയില്‍ വര്‍ക്കിയെയും പേരക്കുട്ടികളായ അന്ന ബിജുവിനെയും മരിയ ബിജുവിനെയും ആന്റണി ജോണ്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. നേതാക്കളോടും പാര്‍ട്ടി പ്രവര്‍ത്തകരോടുമൊപ്പം പാലച്ചുവട്ടില്‍ അബ്ദുല്‍ കാദറിന്റെയും കുപ്പശ്ശേരില്‍ ഇബ്രാഹിമിന്റെയും വീട് കയറി താമസത്തിലും ആന്റണി ജോണ്‍ പങ്കെടുത്തു.

ഫോട്ടോ :
പിടവൂരില്‍ ആന്റണി ജോണ്‍ മുഹമ്മദിന്റെ വീട്ടിലെത്തി വോട്ടഭ്യര്‍ഥിക്കുന്നു

Back to top button
error: Content is protected !!
Close