വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി ആക്രമണം നടത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയേയും ഭര്‍ത്താവിനേയും വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി ആക്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. നേര്യമംഗലം പിറക്കുന്നം വെള്ളാപ്പാറ സ്വദേശികളായ ബ്ലാങ്കര സുമേഷ് (32), കളരിയ്ക്കല്‍ കുടിയില്‍ അരുണ്‍ (23), മൂലക്കുടി അഖില്‍ കടു 21 ), ചെങ്ങന്നൂര്‍ തൊനയ്ക്കാട്ട് ജിന്‍സി ഭവനില്‍ ജിതിന്‍ രാജ് (29) എന്നിവരെയാണ് ഊന്നുകല്‍ പോലിസ് അറസ്റ്റ് ചെയ്തത്. ക്രിസ്തുമസ് ദിനത്തില്‍ രാത്രി പത്ത് മണിയോടെ വെള്ളാപ്പാറ ഭാഗത്താണ് സംഭവം. മൂവാറ്റുപുഴ ഡി.വൈ.എസ്.പി എസ് മുഹമ്മദ് റിയാസ്, എസ്.ഐ മാരായ കെ.പി സിദ്ദിഖ്, ഷാജു ഫിലിപ്പ് എ.എസ്.ഐ മാരായ ലെയ്‌സന്‍ ജോസഫ്, പി.ടിസുധീഷ്, എം.എസ്. സജീവ് കുമാര്‍, എസ് സി.പി.ഒ മാരായ എ.പി.ഷിനോജ്, ഷനില്‍, പി.എ.നസിമ സി.പി.ഒ മാരായ പി.എന്‍ ആസാദ്, ഫൈസല്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

 

Back to top button
error: Content is protected !!