പെണ്‍കുട്ടിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

 

കോതമംഗലം: പെണ്‍കുട്ടിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍. ഏനാനല്ലൂര്‍ കടുംപിടി പാറപ്പുഴ അമ്പലത്തിന് സമീപം ഇടത്തണ്ടേല്‍ അഖില്‍ (22) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. അഖില്‍ ഇഷ്ടപ്പെടുന്ന പെണ്‍കൂട്ടിയുടെ സുഹൃത്താണ് ആക്രമണത്തില്‍ പരിക്കേറ്റ പതിനേഴ്കാരിയായ പെണ്‍കുട്ടി. സുഹൃത്തുക്കളായ പെണ്‍കുട്ടികള്‍ ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോകളും, വീഡിയോകളും പരിക്കേറ്റ പെണ്‍കുട്ടി സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. ചൊവ്വാഴ്ച ഉച്ചയ്ക്ക് വാരപ്പെട്ടി ഭാഗത്ത് റോഡില്‍ വച്ച് സുഹൃത്തുക്കളായ പെണ്‍കുട്ടികളുടെ മുന്‍പില്‍ ബൈക്ക് വട്ടം വച്ച് നിര്‍ത്തിയ ശേഷം ഹെല്‍മറ്റ് ഉപയോഗിച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ഇന്‍സ്‌പെക്ടര്‍ പി.റ്റി.ബിജോയ്, എസ്.ഐമാരായ അല്‍ബിന്‍ സണ്ണി, ശരത്ചന്ദ്രകുമാര്‍, എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒ സ്വരാജ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂയിടത്.

Back to top button
error: Content is protected !!