വന്യജീവി ആക്രമണം: ഫോറസ്റ്റ് ഓഫീസ് ധര്‍ണ്ണ നടത്തി ആം ആദ്മി പാര്‍ട്ടി പൈങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി

പോത്താനിക്കാട്: വന്യജീവി ആക്രമണങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പൈങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും ഫോറസ്റ്റ് ഓഫീസ് ധര്‍ണ്ണയും നടത്തി. പൈങ്ങോട്ടൂര്‍ പള്ളിത്താഴത്ത് നിന്നാരംഭിച്ച വാഹന പ്രചരണ പ്രതിഷേധറാലി ചാത്തമറ്റം സ്‌കൂള്‍ ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിലേക്കുള്ള കാല്‍നട പ്രതിഷേധ ജാഥ, ഇടുക്കി ജില്ലാ പ്രസിഡന്റ് ജേക്കബ് മാത്യു, പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ചാള്‍സ് പോള്‍ വാട്ടപ്പിള്ളിക്ക് പതാക കൈമാറിജാഥ ഫ്‌ളാഗ് ഓഫ് ചെയ്തു. പാര്‍ട്ടി എറണാകുളം ജില്ലാ പ്രസിഡന്റ് സാജു പോള്‍ സെക്ഷന്‍ ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ചാള്‍സ് പോള്‍ വാട്ടപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. എഎപി മൂവാറ്റുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജിബിന്‍ റാത്തപ്പിള്ളി, തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് റോയി പ്ലാത്തോട്ടം, കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ജിജോ പൗലോസ്, സലിം പറമ്പില്‍, ജോസി മാത്യു, ജോസ് കളപ്പുര, സോണി പടിഞ്ഞാറേക്കര, ഐസക്ക് പോള്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!