അന്നൂര്‍ ഡെന്റല്‍ കോളേജില്‍ സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പരിപാടി സംഘടിപ്പിച്ചു

മൂവാറ്റുപുഴ: അന്നൂര്‍ ഡെന്റല്‍ കോളേജ് ആന്റ് ഹോസ്പിറ്റലും മണിപ്പാല്‍ യൂണിവേഴ്സിറ്റി കോളേജുമായി ചേര്‍ന്ന് സ്റ്റുഡന്റ് എക്സ്ചേഞ്ച് പരിപാടി സംഘടിപ്പിച്ചു. ദന്ത രംഗത്തെ അതിനൂതന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്താന്‍ അന്നൂര്‍ ഡെന്റല്‍ കോളേജിലെ വ്യത്യസ്ത സ്‌പെഷ്യലിറ്റി വിഭാഗങ്ങള്‍ കഴിഞ്ഞ ഏഴ് ദിവസങ്ങളായി നടത്തിയ പരിശീലന പരിപാടിയില്‍ മലേഷ്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. റേഡിയോ ഡയഗ്നോസിസ്, റോട്ടറി എന്‍ഡോഡോന്റിക്സ്, മെഡിക്കല്‍ എമര്‍ജന്‍സി മാനേജ്മെന്റ്, മുഖ ദന്ത ശസ്ത്രക്രിയകള്‍, ഇംപ്ലാന്റ്, മയോഫംഗ്ഷണല്‍ അപ്ലയന്‍സസ് തുടങ്ങി വിവിധ മേഖലകളിലെ പ്രഗത്ഭരായ ഡോക്ടര്‍മാരുടെ ക്ലാസ്സുകളും പരിശീലനവും പരിപാടിയില്‍ ഒരുക്കിയിരുന്നു. ഓപ്പറേഷന്‍ തീയേറ്ററുകളിലെ ജനറല്‍ അനസ്തേഷ്യയില്‍ നടക്കുന്ന ശസ്ത്രക്രിയകളുടെയും, പ്രാദേശിക ദന്തപരിശോധന ക്യാമ്പുകളുടെയും ഭാഗമാകാനും വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു. അന്നൂര്‍ ഡെന്റല്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ കോളേജ് അഡ്മിനിസ്ട്രേറ്റീവ് ചെയര്‍മാന്‍ അഡ്വ. ടി.എസ്. റഷീദ് മണിപ്പാല്‍ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഡോ. ജോബി പീറ്റര്‍ (പീഡോ ഡോണ്‍ട്ടിക്സ് വിഭാഗം മേധാവി), ഡോ.ജിജു ജോര്‍ജ് ബേബി (പ്രിന്‍സിപ്പല്‍), ടി. എസ്. ബിന്യാമിന്‍ (സിഇഒ ആന്റ് ഡയറക്ടര്‍), ഡോ. ലിസ ജോര്‍ജ് (വൈസ് പ്രിന്‍സിപ്പല്‍), ഡോ. ജോസ് പോള്‍ (സ്റ്റുഡന്റസ് ഡീന്‍) എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!