പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനി ഗോഡൗണില്‍ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍

പെരുമ്പാവൂര്‍: ചേലാമറ്റത്ത് പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയുടെ ഗോഡൗണില്‍ തീയിട്ട ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. ബീഹാര്‍ സ്വദേശി വിശാല്‍ കുമാര്‍ (22)നെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 9 ന് ചേലാമറ്റം അമ്പലം റോഡിലുള്ള ഫ്രണ്ട്‌സ് പോളി പ്ലാസ്റ്റ് എന്ന കമ്പനിയുടെ ഗോഡൗണിനാണ് ഇയാള്‍ തീയിട്ടത്. കമ്പനിയിലെ ജീവനക്കാരനാണ് ഇയാള്‍. സ്ഥാപനത്തിലെ ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. തീവച്ച ശേഷം നാട്ടിലേക്ക് കടക്കാനായിരുന്നു പദ്ധതി. പോലീസ് പ്രത്യേക സംഘം രൂപീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.ഇന്‍സ്‌പെക്ടര്‍ എം.കെ രാജേഷ്, എസ്.ഐമാരായ ടോണി ജെ മറ്റം, ഒ എസ് രാധാകൃഷ്ണന്‍ ,എം.ടി ജോഷി, എന്‍.കെ ബിജു, സി.പി.ഒ കെ എ അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

 

Back to top button
error: Content is protected !!