വേട്ടമ്പാറക്കടവില്‍ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

വാഴക്കുളം: പുഴയില്‍ കുളിക്കാനിറങ്ങിയ പത്താംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അചഛന്‍കവല വേട്ടമ്പാറക്കടവില്‍ കുളിക്കാനിറങ്ങിയ കതളിക്കാട് വിമലമാത ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി അജ്മല്‍(15) ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ കുട്ടുകാരുമൊത്ത് പുഴയില്‍ കുളിക്കാനിറങ്ങിയതിനിടയില്‍ അജ്മല്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ഒഴുക്കില്‍പ്പെട്ട അജ്മലിനെ വാഴക്കുളം അഗ്നിശമനസേനസംഘം കാരിക്കോട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊടുപുഴ ഗവണ്‍മെന്റ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മടക്കത്താനം കിഴക്കിനീയത്ത് മൈതീന്‍, സബീന ദമ്പതികളുടെ മകനാണ് മരിച്ച അജ്മല്‍.

Back to top button
error: Content is protected !!