എന്റെ നാട് ജനകീയ കൂട്ടായ്മയുടെ അഗ്രി ചലഞ്ച് പദ്ധതിക്ക് തുടക്കമായി.

 

കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ അഗ്രി ചലഞ്ച് പദ്ധതിക്ക് തുടക്കം. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വീടുകളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് എന്റെ നാട് ജനകീയ കൂട്ടായ്മ അഗ്രി ചലഞ്ച് പദ്ധതിയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തത ലക്ഷ്യമിട്ടുകൊണ്ട് ഹൈബ്രിഡ് തക്കാളി, വെണ്ട, മുളക്, വഴുതന, കോളിഫ്‌ളവർ എന്നിവയുടെ തൈകളും ചീര, പയർ തുടങ്ങിയവയുടെ വിത്തുകളും വിതരണം ചെയ്തു. ഉദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവ്വഹിച്ചു. ജേക്കബ് ഇട്ടൂപ്പ്, കെ. പി. കുര്യാക്കോസ്, സി. കെ. സത്യൻ, എം. എസ് ബെന്നി, എം. വി. യാക്കോബ്, പി. പ്രകാശ്, ജോഷി പൊട്ടയ്ക്കൽ, ഫേബ ബെന്നി എന്നിവർ പങ്കെടുത്തു. ഈ പദ്ധതിയുടെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ സൗജന്യമായി 2 ലക്ഷം തൈകളാണ് വിതരണം ചെയ്യുന്നത്. രണ്ടാം ഘട്ടത്തിൽ മാവ്, റംബൂട്ടാൻ, പ്ലാവ്, തെങ്ങിൻ തൈകൾ, വാഴകണ്ണ് എന്നിവ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യും.

Back to top button
error: Content is protected !!