ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് ജൂണ്‍ ഒന്ന് മുതല്‍ നാല് വരെ മധുരയില്‍

 

മൂവാറ്റുപുഴ 2023 വര്‍ഷത്തെ ദേശീയ പഞ്ചഗുസ്തി മത്സരങ്ങള്‍ ജൂണ്‍ 1 മുതല്‍ ജൂണ്‍ 4 വരെ ഉത്തര്‍പ്രദേശിലെ മധുരയിലെ ഗ്ലാ യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടക്കും. ജൂനിയര്‍, യൂത്ത്, സീനിയര്‍ മാസ്റ്റേഴ്‌സ് വിഭാഗങ്ങളിലായി കേരളത്തില്‍ നിന്നും 167 പുരുഷ-വനിതകായികതാരങ്ങള്‍ വിവിധ വിഭാഗങ്ങളിലായി മത്സരിക്കും, പുരുഷവിഭാഗം ക്യാപ്റ്റനായി എറണാകുളം ജില്ലയിലെ മുന്‍ ദേശീയ ചാമ്പ്യന്‍ ദില്‍ഷാദ്, ടിം മാനേജരായി കോഴിക്കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന ട്രഷറുമായ റോഷിത്, വനിതാവിഭാഗം ക്യാപ്റ്റനായി മലപ്പുറം ജില്ലയിലെ സുനീറ, മാനേജരായി കണ്ണൂരുനിന്നുള്ള അനിതയേയും തിരഞ്ഞെടുത്തു. കഴിഞ്ഞ 35 വര്‍ഷങ്ങളായി പുരുഷവിഭാഗത്തിലും 10 വര്‍ഷമായി വനിതാവിഭാഗത്തിലും കേരളമാണ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയത്. ദേശീയ ചാമ്പ്യന്‍ ഷിപ്പില്‍ 2016- മുതല്‍ കേരള സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ ക്യാഷ് അവാര്‍ഡ് നല്‍കിവരുന്നുണ്ട്.
മുന്‍ദേശീയ ചാമ്പ്യന്‍മാരായ ജിന്‍സി, മധു, ശിവജിത്ത്, അഞ്ജു, ഷൗക്കത്ത്, യാസര്‍, സുരേഷ് മാധവന്‍, ബൈജു, ആര്‍ദ്ര, തേജ, ആര്യ, ജോഷി,മോനു എന്നിവരടങ്ങുന്ന കേരളതാരങ്ങള്‍ ഈ വര്‍ഷവും ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്താന്‍ വേണ്ടി മികച്ച പരിശീലനത്തിലാണെന്ന് സംസ്ഥാന അസ്സോസിയേഷന്‍ പ്രസിഡന്റ് ശ്രീ. അന്‍വര്‍ സാദത്ത് എം.എല്‍.എ. ജനറല്‍ സെക്രട്ടറി ശ്രീ. ജോജി എളൂര്‍, വൈസ് പ്രസിഡന്റുമാരായ ഷാജുമോന്‍, മനോജ്, പ്രഭാകരന്‍ എന്നിവര്‍ അറിയിച്ചു.

 

Back to top button
error: Content is protected !!