തൊഴിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
പെരുമ്പാവൂർ: അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സൗജന്യ തൊഴിൽ പരിശീലനം നടത്തുന്നു.സ്കിൽ ഹബ് പദ്ധതിയിൽ സൗജന്യ തൊഴിൽ പരിശീലത്തിനായി യോഗ ട്രെയ്നർ,പഴ്സണൽ ട്രെയ്നർ, ടി വി റിപ്പയർ ടെക്നീഷ്യൻ, ഹാൻഡ് എംബ്രോയ്ഡർ, എയർലൈൻ കാർഗോ അസിസ്റ്റന്റ്, എയർലൈൻ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്പര്യമുള്ളവർ ഓൺലൈനായി https://forms.gle/h7NKQGW7ASuM7fjH8 എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്.ഫോൺ 8606923176, 8089296480