രാമമംഗലത്ത് വേനല്‍ക്കാല പരിശീലന ക്യാമ്പിന് തുടക്കമായി
രാമമംഗലം: രാമമംഗലം ഹൈസ്കൂള്‍ സ്പോര്‍ട്സ് അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തുന്ന വേനല്‍ക്കാല പരിശീലന ക്യാമ്പിന് തുടക്കമായി. മുന്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒളിമ്പ്യന്‍ മേഴ്സികുട്ടന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫുട്ബാള്‍, വോളിബോള്‍, തായ്കൊണ്ട എന്നീ ഇനങ്ങളിലായി 200 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. 1 മാസം നീണ്ടു നില്ക്കുന്ന ക്യാമ്പില്‍ മോട്ടിവേഷന്‍ ക്ലാസ്സുകള്‍,ഫിറ്റ്നസ് ടെസ്റ്റ്,അച്ചീവ്മെന്റ് ടെസ്റ്റ്,പ്രഗത്ഭരായ വ്യക്തിത്വങ്ങളും ആയിട്ട് അഭിമുഖം എന്നിവയും സംഘടിപ്പിക്കും. പ്രസിഡന്റ് ജോര്‍ജ് ഇ പി യുടെ അധ്യക്ഷത വഹിച്ചു. പാമ്പാക്കുട ബ്ലോക് വൈസ് പ്രസിഡന്റ് ജിന്സണ് വി പോള്‍, മെമ്പര്‍മാരായ സ്മിത പൗലോസ്,ദേവസ്വം പ്രസിഡന്റ് മധു കെ.എന്‍, മഹാരാജാസ് കോളജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. അജു ടി.ജി,കായിക അധ്യാപകന് ഷൈജി കെ ജേക്കബ്,രമേശന് കെ.എ, അധ്യാപകരായ സിന്ധു പീറ്റര്‍, അനൂബ് ജോണ്‍,കോച്ച് മാരയ സാബു കെ.എ,ബിജു ചക്രപാണി,കുര്യാക്കോസ് ടി.വൈ എന്നിവര്‍ പങ്കെടുത്തു.