ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി മൂവാറ്റുപുഴയില്‍ ആംബുലന്‍സ് സര്‍വീസ് ആരംഭിച്ചു
മൂവാറ്റുപുഴ: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം നടത്തി. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങ് ആര്.എം.ഒ ഡോ. എന്‍.പി ധന്യ ഉദ്ഘാടനം ചെയ്തു.മൂവാറ്റുപുഴ റെഡ് ക്രോസ് താലൂക്ക് ചെയര്മാന് ബാബു ജോര്‍ജ് എബ്രഹാമിന് ആംബുലന്‍സിന്റെ താക്കോല്‍ കൈമാറി ഫ്ലാഗ് ഓഫ് ചെയ്തു. യോഗത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജിനു മടേയ്ക്കല്‍, റെഡ് ക്രോസ് മൂവാറ്റുപുഴ താലൂക്ക് സെക്രട്ടറി പി.ജെ മത്തായി, മുന്‍ ചെയര്മാന് സി.വി. പോള്‍ ചാത്തക്കണ്ടം, ട്രഷറര്‍ ചാര്‍ലി ജെയിംസ്, കമ്മറ്റി അംഗങ്ങളായ എം.എന്‍ സുരേഷ്, കെ..ആര്.ഫ്രെഡി, എല്‍ദോ ബാബു വട്ടകാവില് , ഷമീര്‍ പെരുമറ്റം, രാജേഷ് അലക്സ്, ജെയിംസ് മാത്യു, ജേക്കബ് തോമസ് ഇരമംഗലത്ത്, റെഡ് ക്രോസ് അംഗങ്ങള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍പങ്കെടുത്തു.