ഫെഡറേഷന് ഓഫ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്: യാത്രയയപ്പും അനുമോദന യോഗവും സംഘടിപ്പിച്ചു
കൊച്ചി: ഫെഡറേഷന് ഓഫ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പും അനുമോദന യോഗവും സംഘടിപ്പിച്ചു. ബുധനാഴ്ച അധ്യാപക ഭവനില്‍ നടന്ന ചടങ്ങ് കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.എം.സി ദീലിപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടറായി സ്ഥാന കയറ്റം ലഭിച്ച എം. സന്തോഷ് കുമാറിനുള്ള അനുമോദനവും, മുന്‍ സംസ്ഥാന നേതാക്കളായ ഡോ. ജോഷി ആന്റണി, ഷാജു പുത്തൂര്‍, മുഹമ്മദലി വിളക്കോട്ടൂര്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും ചടങ്ങില്‍ നടത്തി. എഫ്.എച്ച്.എസ്.ടി.എ കണ്‍വീനര്‍ അനില്‍ എം. ജോര്‍ജ്, ചെയര്മാന് അരുണ്‍ കുമാര്‍, കോര്‍ഡിനേറ്റര്‍ കെ.ടി അബ്ദുള്‍ ലത്തീഫ്, കെ.എ.എച്ച്.എസ്.ടി.എ പ്രസിഡന്റ് സിജു കെ, എച്ച്.എസ്.എസ്.ടി.എ പ്രസിഡന്റ് പി. രാധാകൃഷ്ണന്, കെ.എച്ച്.എസ്.ടി.യു പ്രസിഡന്റ് സി.റ്റി.പി. ഉണ്ണി മൊയ്തീന്,എ.എച്ച്.എസ്.ടി.എ ജനറല്‍ സെക്രട്ടറി എസ്. മനോജ് എന്നിവര്‍പ്രസംഗിച്ചു.