കെ.എം മാണിയുടെ 90-ാം ജന്മദിനം: നടുക്കര പ്രൊവിഡൻസ് ഹോമിലേക്ക് നിത്യോപയോഗ സാധനങ്ങളും പലവ്യഞ്ജനവും നൽകി
വാഴക്കുളം: കേരള കോൺഗ്രസ് ചെയർമാനായിരുന്ന കെ.എം മാണിയുടെ 90-ാം ജന്മദിനം കാരുണ്യ ദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ച് മഞ്ഞള്ളൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടുക്കര പ്രൊവിഡൻസ് ഹോമിലേക്ക് നിത്യോപയോഗ സാധനങ്ങളും പലവ്യഞ്ജനവും നൽകി. മണ്ഡലം പ്രസിഡന്റ് ഡൊമിനിക് സ്കറിയ,ദളിത് ഫ്രണ്ട് എം സംസ്ഥാന സെക്രട്ടറി ബാബു മനക്കപ്പറമ്പൻ,മണ്ഡലം സെക്രട്ടറി ജെയ്സ് കല്ലുങ്കൽ, ദളിത് ഫ്രണ്ട് ജില്ല പ്രസിഡൻ്റ് സി.എ ബാബു,ദളിത് ഫ്രണ്ട് മണ്ഡലം പ്രസിഡൻ്റ് മനോജ് മാലിൽ, നിയോജകമണ്ഡലം കമ്മിറ്റി അംഗം രഞ്ജിത്ത് ജോർജ് ,ജോസ് കുന്നിന്, റോയി പാലക്കാട്ട്, ജോജി കണ്ണാട്ട്,സെൽവരാജ് എന്നിവർ നേതൃത്വം നൽകി